Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narcotics Worth

Thiruvananthapuram

പൂ​ന്തു​റ​യി​ല്‍ വ​ന്‍ ല​ഹ​രി​വേ​ട്ട;38 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​ പി​ടി​കൂ​ടി, ഒ​രാ​ൾ അ​റ​സ്റ്റി​ൽ

പൂ​ന്തു​റ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍​ന്‍റെ ഭാ​ഗ​മാ​യി ബീ​മാ​പ​ള​ളി ഭാ​ഗ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ല്‍ 38 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബീ​മാ​പ​ള്ളി സ്വ​ദേ​ശി​യാ​യ ഫി​റോ​സ് ആ​ണു പി​ടി​യി​ലാ​യ​ത്. ശം​ഖും​മു​ഖം എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള ഓ​പ്പ​റേ​ഷ​ന്‍ അ​ഡീ​ഷ​ണ​ല്‍ സ്‌​ക്വ​ഡ് ബീ​മാ​പ​ള്ളി​ക്കു സ​മീ​പ​മു​ള്ള വി​വി​ധ ക​ട​ക​ളി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ്പ​ന്ന​ങ്ങ​ളാ​യ ഹാ​ന്‍​സ്, ശം​ഭു, കൂ​ള്‍​ലി​പ് ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ന്നി​വ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​റ​വി​ട​വും വി​ത​ര​ണ ശൃം​ഖ​ല ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up